Visit Smartyuva.in For More Stills
സാല്‍വദോര്‍: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ജില് പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ ജര്‍മ്മനിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിനെ ജര്‍മ്മനി തകര്‍ത്തത്. മുള്ളറുടെ ഹാട്രിക്കിന്റെ മികവിലായിരുന്നു ജര്‍മ്മനിയുടെ വിജയം.
11 ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ തോമസ് മുള്ളര്‍ ജര്‍മ്മനിക്ക് ആദ്യഗോള്‍ സമ്മാനിച്ചു. 32 ാം മിനിറ്റില്‍ ഹമ്മറിലൂടെയായിരുന്നു ജര്‍മ്മനിയുടെ രണ്ടാം ഗോള്‍. ആദ്യപകുതി അവസാനിക്കുമ്പോള്‍ വീണ്ടും മുള്ളറുടെ മന്ത്രിക്കാലില് നിന്നും 45 ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി പിറന്നു. ഇതോടെ ആദ്യപകുതിയില്‍ ജര്‍മ്മനി 3-0 നു മുന്നില്‍.
രണ്ടാം പകുതിയിലും ജര്‍മ്മന്‍ മുന്നേറ്റമാണ് കാണാനായത്. മികച്ച പാസിങ്ങിലൂടെ ജര്‍മ്മനി പോര്‍ച്ചുഗലിനെ നിസ്സഹായരാക്കി. 78 ാം മിനിറ്റില്‍ മുള്ളര്‍ ഒരിക്കല്‍ കൂടി പോര്‍ച്ചുഗീസ് വല ചലിപ്പിച്ചു. ഇതോടെ പോര്‍ച്ചുഗീസ് പതനം പൂര്‍ത്തിയായി. സ്കോര്‍ 4-0. മൂന്ന് ഗോളുകള്‍ നേടിയ മുള്ളര്‍ തന്നെയാണ് കളിയിലെ താരം. 2014 ലോകകപ്പിലെ ആദ്യ ഹാട്രിക് ആണ് മുള്ളറുടെത്. 50 ാം മിനിറ്റില്‍ ഗോള്‍ നേടാനുള സുവര്‍ണാവസരം മുള്ളര്‍ക്ക് നഷ്ടമായിരുന്നു.
|
|
No comments:
Post a Comment